റിയാദ്:വെൽഡിങ് ജോലിക്കിടയിൽ ഗ്രൈൻഡർ പൊട്ടിത്തെറിച്ച് മുഖത്ത് പരിക്കുപറ്റിയ ആലപ്പുഴ സ്വദേശിക്ക് സഹായവുമായി ഷിഫ മലയാളി സമാജം.
ശരത് ശശിക്ക് ഗ്രൈൻഡർ പൊട്ടിത്തെറിച്ച് താടിയെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ചികിത്സ സഹായം വൈസ് പ്രസിഡണ്ട് സന്തോഷ് തിരുവല്ല കൈമാറി. അസുഖം മൂലം നാട്ടിൽ ഓപ്പറേഷൻ ആയ മലപ്പുറം സ്വദേശി മുനീറിനുള്ള ചികിത്സ സഹായം സെക്രട്ടറി പ്രകാശ് ബാബു വടകര കൈമാറി. പ്രസിഡണ്ട് ഫിറോസ് പോത്തൻകോടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സജീർ കല്ലമ്പലം സ്വാഗതം ആശംസിച്ചു. രക്ഷാധികാരികളായ മോഹൻ കരുവാറ്റ, മധു വർക്കല, ഉമ്മർ അമാനത്ത്,മുജീബ് കായംകുളം, ഹനീഫ കൂട്ടായി,രതീഷ് നാരായണൻ, റഹീം പറക്കോട്, ബിജു മടത്തറ, ബാബു കണ്ണൂർ,രജീഷ് ആറളം എന്നിവർ സന്നിഹിതരായിരുന്നു. അനിൽ കണ്ണൂർ നന്ദി രേഖപ്പെടുത്തി
![]()
