കായംകുളം :കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിലെ കായംകുളം അസംബ്ലി മണ്ഡത്തിൽ 185 ബൂത്തുകളിൽ സൗത്ത് ബ്ലോക്കിൽ ഏറ്റവും കുടുതൽ ഭൂരിപക്ഷം നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയ 89-ാം ബൂത്ത് പ്രസിഡൻറ് യൂസഫ് കുഞ്ഞിനെ ബ്ലോക്ക് കൊണ്ഗ്രെസ്സ് കമ്മിറ്റി ആദരിച്ചു.
ബ്ലോക്ക് പ്രസിഡൻ്റ് ചിറപ്പുറത്ത് മുരളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ പി സി സി സെക്രട്ടറിമാരായ എൻ രവി, കറ്റാനം ഷാജി,ഡി സി സി വൈ. പ്രസിഡൻ്റ് അഡ്വ.യൂ മുഹമ്മദ്, നോർത്ത് ബ്ലോക്ക് പ്രസിഡൻ്റ് സൈനുൽ ആബ്ദ്ദീൻ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് എസ് രാജേന്ദ്രൻ,ഡി സി സി ജനറൽ സെക്രട്ടറി എ പി ഷാജഹാൻ, എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബൂത്തു കമ്മിറ്റിക്ക് വേണ്ടി യൂസഫ് കുഞ്ഞിനെ കെ പി സി സി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ മൊമെൻ്റോ നല്കി ആദരിച്ചു.
![]()
