കൊച്ചി:വയനാട് ദുരന്ത പശ്ചാത്തലത്തിൽ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക്
മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ (MAA) അഞ്ച് ലക്ഷം രൂപ കൈമാറി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ അസോസിയേഷൻ പ്രസിഡന്റ് നാദിർഷാ തുക കൈമാറി.
സെക്രട്ടറി കലാഭവൻ ഷാജോൺ, ട്രഷറർ കലാഭവൻ പ്രജോദ് , ജോയിൻ സെക്രട്ടറി ദേവിചന്ദന എന്നിവരും ഒപ്പമുണ്ടായിരുന്നു.
![]()
