ജിദ്ദ: കരുവാരകുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റര്‍ (കെ.പി.ജെ.സി )ജനറല്‍ ബോഡി യോഗം
പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഷറഫിയ ഇംപീരിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗം പാലിയേറ്റീവ് ഉപദേശക സമിതിയംഗം ഇസ്മായില്‍ കല്ലായി ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് സിറാജ് മുസ്ലിയാരകത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് മുഹമ്മദലി നമ്പ്യന്‍ , സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ഷംസുദ്ദീന് ഇല്ലിക്കുത്ത് അവതരിപ്പിച്ചു. യൂസുഫ് കുരിക്കള്‍ , എം.പി.എ ലത്തീഫ് , ഉസ്മാന് കുണ്ടുകാവില്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.
ലോകമനഃസാക്ഷിയെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയ വയനാട് ദുരന്തത്തില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തുകയും ജീവഹാനി സംഭവിച്ചവര്‍ക്കായി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ഹനീഫ കുരിക്കള്‍ (പ്രസിഡന്റ് ), വട്ടപ്പറമ്പില്‍ ജാഫര്‍ ഇപ്പുട്ടി , അന്‍സാബ് പുന്നക്കാട് (വൈസ് പ്രസിഡന്റ്), മുഹമ്മദ് എന്ന കുഞ്ഞാപ്പു (ജനറല്‍ സെക്രട്ടറി ), നിസാം പയ്യാക്കോട് , സുനീര്‍ കണ്ണത്ത് (ജോ:സെക്രട്ടറി), ഷംസുദ്ദീന് ഇല്ലിക്കുത്ത് (ട്രഷറര്‍) കൂടാതെ ഇരുപത്തിയൊന്നംഗ എക്ക്സിക്യൂട്ടീവ് മെമ്പര്‍മാരെയും തെരെഞ്ഞെടുത്തു. സി.ടി ഹാഫിദ് , ഇല്യാസ്തരിശ് , അലവി കുട്ടത്തി, ബൈജു കല്കുണ്ട്,സമീര്‍ പാന്ത്ര, ഷുക്കൂര്‍ തരിശ് എന്നിവര്‍ നേതൃത്വം നല്കി.
ജനറല്‍ സെക്രട്ടറി മുഹമ്മദ് എന്ന കുഞ്ഞാപ്പു സ്വാഗതവും ജാഫര്‍ പുളിയക്കുത്ത് നന്ദിയും പറഞ്ഞു.
![]()
