ജിദ്ദ: ജിദ്ദ ഏറനാട് മണ്ഡലം കെ എം സി സി യുടെ നേതൃത്വത്തിൽ
സൗദി ഹാര്‍ട്ട് അസോസിയേഷന് അംഗീകാരമുള്ള ഫസ്റ്റ് എയ്ഡ് ആന്‍ഡ് സിപിആര്‍ ട്രെയ്നിങ് നടത്തി.ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ അക്കാദമിക് ആന്‍ഡ് ട്രെയ്നിങ് സെന്ററില്‍ വെച്ചാണ് സൗദി ഹേര്‍ട്ട് അസോസിയേഷന് അംഗീകാരമുള്ള് ഫസ്റ്റ് എയ്ഡ് കോഴ്സുകളായ ബേസിക് ഫസ്റ്റ് എയ്ഡ്സ്, മെഡിക്കല്‍ എമര്‍ജന്‍സിസ്, എന്‍വയന്‍മെന്റല്‍ എമര്‍ജന്‍സിസ്, ട്രോമ എമര്‍ജന്‍സിസ്, കുട്ടികള്‍ക്കും, വലിയവര്‍ക്കുള്ള സിപിആര്‍ ട്രെയിനിങ്, ചോക്കിങ് അടക്കമുള്ള ട്രെയ്നിങ് നല്‍കിയത്.
സൗദി ഹാര്‍ട്ട് അസോസിയേഷന് ഇന്‍സ്ട്രക്ടറും ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ആക്ടിങ് നഴ്സിംഗ് ഡയറക്ടറുമായ സി പി വിജേഷ് വിജയന് ഡെമോ ഉപകരണങ്ങള്‍ സഹിതം tട്രൈനിങ്ങിന് നേതൃത്വം നൽകി.
ജീവൻ രക്ഷ ട്രെയ്നിങ് കോഴ്സുകള്‍ ജീവിതത്തില്‍ പഠിച്ചിരിക്കല്‍ നിര്‍ബന്ധമാണ് എന്നും മറ്റു സംഘടനകളും ഇത്തരം ട്രെനിങ്ങുകളുമായി രംഗത്ത് വരണമെന്നും കെ എം സി സി വനിത വിങ് ഭാരവാഹി ഷമീല ടീച്ചര്‍ പറഞ്ഞു. ട്രെയ്നിങ് സെന്ററില്‍ നടന്ന പരിപാടി ജിദ്ദ മലപ്പുറം ജില്ലാ കെ എം സി വൈസ് പ്രസിഡന്റ് അഷ്റഫ് മുല്ലപള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹി സൈതലവി പുളിയങ്കോട്, കെ എം സി സി വനിതാ വിങ് ഭാരവാഹി പി ഷമീല ടീച്ചര്‍, ജിദ്ദ ഏറനാട് മണ്ഡലം കെ എം സി ചെയര്മാന് അഷ്റഫ് എം തുടങ്ങിവയവര്‍ ആശംസ നേര്‍ന്നു. മണ്ഡലം പ്രസിഡന്റ് സുല്‍ഫീക്കര്‍ ഒതായി അധ്യക്ഷത വഹിച്ചു. സമാപന ചടങ്ങില്‍ വിജേഷ്, ജെഎന്‍എച്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ അഷ്റഫ് പാട്ടത്തില്‍ എന്നിവര്‍ ചേര്‍ന്ന് സെയ്തലവിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. ഏറനാട് മണ്ഡലം ജനറല്‍ സെക്രട്ടറി മൊയ്ദീന് കുട്ടി കാവനൂര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ ഡോ. ഫിറോസ്, കെ ടി എ ബക്കര്‍, അലി പത്തനാപുരം, അനസ് ചാലിയാര്‍, മുഹമ്മദ് അലി അരീക്കോട്, മുഹമ്മദ് സി എന്നിവര്‍ നേതൃത്വം നല്കി
![]()
