ദോഹ : ഇന്ത്യന്‍ എംബസി ഐ സി ബി എഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ആഗസ്ത് 9 ന് ദുഖാനില്‍ നടക്കുമെന്നു സംഘാടകർ അറിയിച്ചു.സെക്രീത്തിലുള്ള ഗള്‍ഫാര്‍ ഓഫീസിലാണ് ക്യാമ്പ് നടക്കുക.
പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന് മറ്റ് എംബസ്സി സേവനങ്ങള്‍ എന്നിവയ്ക്ക് സൗകര്യമുണ്ടാകും.
വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 11 വരെയാണ് ക്യാമ്പെങ്കിലും രാവിലെ 8 മണി മുതല്‍ തന്നെ ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും ഐസിബിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കാശ് പേമെന്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ .
പുതുക്കിയ പാസ്പോര്ട്ടുകള് ഇതേ സ്ഥലത്ത് വെച്ച് ആഗസ്ത് 16 ന് രാവിലെ 9 മണി മുതല്‍ 10 മണി വരെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം
![]()
