റിയാദ് : റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സ് കെട്ടിടത്തില്‍ നിന്ന് താഴെ വീണു മരിച്ച നിലയിൽ കണ്ടെത്തി . പോണ്ടിച്ചേരി സ്വദേശിനി ദുര്‍ഗ രാമലിംഗം (26) ആണ് മരിച്ചത്.
ആത്മഹത്യയാണെന്നണ് സംശയം. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടായിരുന്നു നടപടി ക്രമങ്ങൾ. ദുർഗ ഒരു വർഷം മുൻപ് ആയിരുന്നു റിയാദിൽ എത്തിയത്.
![]()
