അല്‍ഹസ:വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾ പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു് ഒഐസിസി സൗദി അല്‍ഹസ ഏരിയ കമ്മിറ്റി യോഗം കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു. പുനരധിവാസ പാക്കേജുകള്‍ക്ക് ഉടനടി പദ്ധതികള്‍ ആവിഷ്കരിച്ചു് അവ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്നും ആക്ടിംഗ് പ്രസിഡന്റ് അര്‍ശദ് ദേശമംഗലത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോടാവശ്യപ്പെട്ടു.
പതിനായിരത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലും, പിഞ്ചു കുട്ടികളും സ്ത്രീകളുമടക്കം ഇത് വരെ മുന്നോറോളം പേരുടെ ജീവഹാനി സ്ഥിരീകരിച്ചതും, ഇനിയും ഒരുപാട് പേരെ കണ്ടെത്താനുള്ളതും ഹൃദയം നുറുങ്ങുന്ന വേദനയാണ്.
ലോക മന:സാക്ഷിയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ വയനാട് ദുരന്തത്തില്‍ നടുക്കവും, അഗാധമായ ദു:ഖവും രേഖപ്പെടുത്തുകയും, ജീവഹാനി സംഭവിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിലെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ അല്‍ അഹ്സ ഒ ഐ സി സി വൈസ് പ്രസിഡന്റും മുണ്ടക്കൈയുടെ തൊട്ടടുത്ത പ്രദേശത്തുകാരനുമായ റഫീഖ് വയനാടിന്റെ നേതൃത്വത്തില്‍ നടക്കുന്ന അല്‍ഹസ ഒഐസിസി വെല്‍ഫയര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു.
അല്‍ഹസ ഒ ഐ സി സിയുടെ ഒന്നാം ഘട്ട സഹായമായി ഒരു കുടുംബത്തിനു് വീട് നിര്‍മിച്ചു നല്കാന് യോഗം തീരുമാനിച്ചു. ശാഫി കൂദിര്‍, റഷീദ് വരവൂര്‍ , ഷമീര്‍ പനങ്ങാടന്‍, ഷിബു സുകുമാരന്‍, ലിജു വര്‍ഗ്ഗീസ്, അഷ്റഫ് കരുവാത്ത്, നൗഷാദ് താനൂര്‍, സിജൊ രാമപുരം, അക്ബര്‍ ഖാന്, റിജോ ഉലഹന്നാന്, ഷാജി മാവേലിക്കര എന്നിവര്‍ പ്രസംഗിച്ചു. ഉമര്‍ കോട്ടയില്‍ സ്വാഗതവും, നിസാം വടക്കേകോണം നന്ദിയും പറഞ്ഞു
![]()
