റിയാദ്: കോഴിക്കോട് കക്കോടി പാലത്ത് മണ്ടോടി വീട്ടിൽ ഷഹീദ് (57) റിയാദ് അൽ ദരിയാ ഹോസ്പിറ്റലിൽ വെച്ച് നിര്യാതനായി.
റിയാദിൽ നിന്ന് 80 കിലോമീറ്റർ അകലെ സദൂസിൽ കുടുംബസമേതം താമസിക്കുകയായിരുന്നു.
പിതാവ്: അദ്രു മുൻ കുട്ടി. മാതാവ്: ആയിഷ.
ഭാര്യ:ഫാസില ബീവി.
മകൻ ഫായിസിനെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്,നജീബ് നെല്ലാംകണ്ടി, എന്നിവർ രംഗത്തുണ്ട് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും.
![]()
