അല്‍ഹസ്സ: കൊല്ലം മീനാട് ഭൂതക്കുളം സ്വദേശി ശിവപ്രസാദ് ബാലകൃഷ്ണപിള്ള (51) അല്‍ഹസ്സ റുഖൈഖയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവോദയ കേന്ദ്ര പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ, മുബാറസ് ഏരിയ സാമൂഹികക്ഷേമ ജോ.കണ്‍വീനര്‍ നിസാര്‍ മയ്യനാട് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസി, സൗദി അധികൃതരുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു
![]()
