മദീന:ഉംറ നിർവ്വഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി മദീനയിൽ നിര്യാതയായി.മലപ്പുറം കാവനൂർ സ്വദേശിനി റംലത്ത് പൂന്തല (44) യാണ് മരിച്ചത് . ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനെത്തിയ ഇവർക്ക് മദീനയിൽ വെച്ച് അസുഖം ബാധിക്കുകയായിരുന്നു. മലിക്ക് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഭർത്താവ് മൂസക്കുട്ടി. മക്കൾ:മുഹമ്മദ് ആഷിഖ്, മിസ്നഫാത്തിമ്മ,നിദ ഫാത്തിമ്മ, ഹസ്ന ഫാത്തിമ്മ
നിയമ നടപടികൾക്ക് ശേഷം ബഖീഅയിൽ ഖബറടക്കും സഹായങ്ങൾക്കായി മദീന കെ എം സി സി വെൽഫെയർ വിംഗ് രംഗത്തുണ്ട്
![]()
