റിയാദ്:ഇന്ത്യയുടെ മുൻ രാഷ്ട്രപതി യശശരീരനായ ഡോക്ടർ എ.പി.ജെ അബ്ദുൽ കലാം സെന്റർ ദേശീയ പുരസ്കാരത്തിന് പ്രവാസ ലോകത്തു നിന്ന് എക്സൈലാന്റ്റ് പുരസ്കാരം അരാട്കോ അൽ അറേബ്യ എം.ഡി അബ്ദുൽ ഹമീദും
കർമ്മ ശ്രേഷ്ഠ പുരസ്കാരം
റൗദ ഗൾഫ് എം.ഡി ബാബുക്കുട്ടൻ സി പിള്ള യും അർഹരായി.
എക്സലന്റ് പുരസ്കാരമാണ് അബ്ദുൽ ഹമീദിന് ലഭിച്ചു.ഇന്ന് ന്യൂഡൽഹി കോൺസ്റ്റിട്യൂഷൻ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി പുരസ്കാരങ്ങൾ സമ്മാനിക്കും .കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് അധ്യക്ഷത വഹിക്കും.
ഡോക്ടർ എ.പി.ജെ അബ്ദുൽ കലാം സെന്റർ ദേശീയ പുരസ്കാരതിനു കേരളത്തിൽ നിന്നും അർഹരായ എൻ.കെ പ്രേമചന്ദ്രൻ എംപി യും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ഡയറക്ടർ ചന്ദ്രഭസ് നാരായണനും അവാർഡുകൾ ഏറ്റുവാങ്ങുമെന്ന് എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഡയറക്ടർ സുധീറും എക്സിക്യൂട്ടിവ് മെമ്പർ മുജീബ് റഹ്മാനും വാർത്താ കുറിപ്പിൽ അറിയിച്ചു .
![]()
