ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപോർട്ട് പുറത്തുവിടുന്നതിനു ഹൈക്കോടതി വിലക്ക
കൊച്ചി: ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ
ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപോർട്ട് പുറത്തുവിടുന്നതിനു ഹൈക്കോടതി വിലക്ക്.നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിലാണ് കേരള ഹൈക്കോടതിയുടെ നടപടി.
ഒരാഴ്ചത്തേയ്ക്കാണ് സ്റ്റേയെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് പി.എം മനോജ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കി. വിവരങ്ങൾ പുറത്തുവിടുന്നത് സ്വകാര്യതയുടെ ലംഘനത്തിന് കാരണമാകുമെന്നാണ് ഹർജിക്കാരന്റെ വാദം. കമ്മിറ്റി റിപോർട്ടിൽ പേരുള്ളവരുടെ ഭാഗം കേൾക്കാതെയാണ് തീരുമാനമെന്നും റിപോർട്ട് പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരാണെന്നും ഹരജിയിലുണ്ട്.
![]()
