ബുറൈദ : ഒ ഐ സി സി അൽ ഖസീം സെൻട്രൽ കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു . ഒഐസിസി അൽ ഖസ്റ്റിം സെൻട്രൽ കമ്മിറ്റി മുഖ്യ രക്ഷാധികാരിയും സാമൂഹ്യ പ്രവർത്തകനുമായ സക്കീർ പത്തറ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻ്റ് അബ്ദുറഹിമാൻ തിരൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സുധീർ കായംകുളം, മുജീബ് ഒതായി , അബ്ദുറഹിമാൻ കാപ്പാട്,സിയാസ് കണിയാപുരം, ഖുബൈബ് ഏരിയാ കമ്മിറ്റി പ്രസിഡൻ്റ് മനോജ് തോമസ്, സിറാജുദ്ധീൻ തട്ടയിൽ വെനീഷ് ചെറിയൻ എന്നിവർ സംസാരിച്ചു.യോഗത്തിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി പി എം അശ്റഫ് കോഴിക്കോട് സ്വാഗതവും ബഷീർ വെങ്ങാലിയിൽ നന്ദിയും പറഞ്ഞു.
![]()
