റിയാദ് : പിണറായി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സംസ്ഥാനത്ത് അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.കെ പി സി സി വക്താവും,അസംഘടിത തൊഴിലാളി ദേശീയ കോ-ഓർഡിനേറ്ററും രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോയാത്രയില്‍ അംഗമായിരുന്ന അഡ്വ: അനിൽ ബോസ് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികം പ്രമാണിച്ച് ഓ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച ഓര്‍മയില്‍ ഒ സി എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് അനില്‍ ബോസ് റിയാദില്‍ എത്തിയത്.
കോവിഡ് മഹാമാരിയുടെ ഔദാര്യം ഒന്ന് കൊണ്ട് ഭരണത്തിൽ എത്തിയ സർക്കാർ സമസ്ത മേഖലയിലും പരാജയമാണ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കേണ്ട ശുചീകരണ പ്രവർത്തങ്ങൾ പോലും നടക്കുന്നില്ല എന്നതിന്റെ തെളിവാണ് തലസ്ഥാനത്ത് റെയിൽവേ സ്റ്റേറ്റിനടത്തുള്ള ആമയിഴഞ്ചാൻ തോടിൽ ഒരു മനുഷ്യ ജീവൻ പൊലിഞ്ഞത്.പ്രതിപക്ഷം ശക്തമായ സമര പാതയിൽ തന്നെയെന്ന് അദ്ദേഹം പറഞ്ഞു.തൃശൂരിലെ മുരളിയുടെ തോല്‍വി പാര്‍ടി കൃത്യമായി പഠിച്ചു വിലയിരുത്തും കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്ന ഒരു വിഭാഗത്തിന്റെ വോട്ട് സുരേഷ് ഗോപിക്ക് കിട്ടിയിട്ടുണ്ട് മാത്രമല്ല സുരേഷ് ഗോപി പോലും ഇതൊരു രാഷ്ട്രിയ വിജയമായി കാണുന്നില്ല.പരാജയം അത് കൃത്യമായി പഠിച്ച് തിരുത്തല്‍ നടപടിയുമായി മുന്നോട്ടു പോകും പാലക്കാട് ചേലക്കര ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടനെ സ്ഥാനര്തികളെ പ്രഖ്യാപിക്കും ഇപ്പോള്‍ നടക്കുന്ന സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഊഹാ പോഹങ്ങള്മാത്രമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ബി ജെ പി യുടെ സ്ഥിരം പരിപാടിയായ കുതിര കച്ചവടത്തിലൂടെയുള്ള ഭരണ അട്ടിമറിക്ക് കൊണ്ഗ്രെസ് ഇല്ല.മഹാരാഷ്ട്ര ഹരിയാന ജാര്‍ഖണ്ഡ് തെരെഞ്ഞെടുപ്പുകള്ക്ക് ശേഷം വൻ മാറ്റം ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാവും അത് ഇന്ത്യ മുന്നണി അനുകൂലമാക്കി മാറ്റുകയും ചെയ്യും.ഇന്ത്യയില്‍ ഇനി ജാതി പറഞ്ഞു ജനങ്ങളെ പറ്റിക്കാന്‍ സാധിക്കില്ല എന്നതിനുള്ള തെളിവാണ് യു പി യിലെ വാരാണസി ജില്ലയിലെ ബി ജെ പിക്ക് കിട്ടിയ തിരിച്ചടി.അധികാര രാഷ്ട്രിയത്തിന് വേണ്ടി മതത്തെ ഉപയോഗിച്ച് ജനങ്ങളെ തമ്മിലടിക്കാന്‍ ശ്രമിച്ചതിന് കിട്ടിയ ജനവിധിയാണ് ഉണ്ടായതെന്ന് അനിൽ ബോസ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ റിയാദ് ഒ.ഐ.സി.സി ആക്റ്റിംഗ് പ്രസിഡന്റ് സജീർ പൂന്തുറ, സംഘടനാ വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, ആക്ടിംഗ് ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി, മീഡിയ കൺവീനർ അശ്റഫ് മേച്ചേരി എന്നിവർ പങ്കെടുത്തു
![]()
