റിയാദ് : റിയാദ് ഇന്ത്യൻ അസ്സോസ്സിയേഷൻ – റിയ വർഷം തോറും നാട്ടിലെ തെരെഞ്ഞെടുത്ത സ്കൂളുകൾക്ക് നൽകിവരുന്ന സാമ്പത്തിക സഹായത്തിന്റെ ഭാഗമായി ആലപ്പാട് ശ്രീസുബ്രഹ്മണ്യവിലാസം കരയോഗത്തിൻറെ മാനേജ്മെൻറിൽ പ്രവർത്തിക്കുന്ന ആലപ്പാട്ടുതുറ എൽ.പി. സ്കൂളിൽ ഇരുന്നൂറ് ലിറ്റർ ശുദ്ധജല സംഭരണ ശേഷിയുള്ള ആധുനീക സജ്ജീകരണങ്ങളോടുകൂടിയ ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചു നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെർളി ശ്രീകുമാർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ റിയാദ് ഇന്ത്യൻ അസ്സോസ്സിയേഷൻ പ്രതിനിധി ബിനു ധർമ്മരാജൻ, പി.റ്റി.എ. പ്രസിഡൻറ് വിഷുകുമാർ, ഹെഡ്മിസ്ട്രസ്സ് സുരജ, മാനേജർ പി.വിഭു, കരയോഗം സെക്രട്ടറി .എം.മോഹൻലാൽ എന്നിവർ ആശംസകളറിയിച്ചു.
![]()
