കായംകുളം : ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ & ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) കായംകുളം റീജിണൽ കമ്മിറ്റി ലഹരി വിരുദ്ധ സദസ്സും എസ്. എസ് .എൽ . സി വിദ്യാർഥികളുടെ സംഗമവും സംഘടിപ്പിച്ചു. തുടർന്ന് കായംകുളം പട്ടണത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ കുട്ടികളെ അനു മോദിക്കുകയും ചെയ്തു. ഷിബു എബി.എസ് അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സദസ്സ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബുജാക്ഷി ടീച്ചർ ഉദ്ഘാടനം ചെയ്തു. എം.എസ്.എം. കോളേജ് പ്രിൻസിപ്പൾ പ്രൊഫ. മുഹമ്മദ് താഹ മുഖ്യ പ്രഭാക്ഷണം നടത്തി. ഇസ്കഫ് സംസ്ഥാന സെക്രട്ടറി അഡ്വ .പ്രശാന്ത് രാജൻ, അസ്വ . ശ്രീജിത്ത് പത്തിയൂർ, ഡോ:എം.ച്ച്. രമേശ് കുമാർ, അഡ്വ .എച്ച്. സുനി, അശ്വതി ടീച്ചർ, അഡ്വ. കമൽ ഷാജഹാൻ, സുനീർ കൊപ്രാപ്പുര ഗോപിനാഥ് വടക്കേ തോപ്പിൽഎന്നിവർ സംസാരിച്ചു. മുബാറക്ക് ബക്കർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കായംകുളത്ത് നടക്കുന്ന എലിവേറ്റഡ് ഹൈവേ സമരത്തിന് ഇസ്കഫ് ഐക്യദാർഡ്യപ്രഖ്യാപന പ്രമേയം ഇസ്കഫ് സംസ്ഥാന കമ്മിറ്റി അംഗം വന്ദന വിശ്വനാഥ് അവതരിപ്പിച്ചു.
![]()
