ഫാസ്ടാഗ് വാഹനത്തിന്റെ മുൻ വിൻഡ്ഷീൽഡിൽത്തന്നെ സ്ഥാപിച്ചില്ലെങ്കിൽ ഇരട്ടി ടോൾ ഈടാക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ടോൾപ്ലാസകളിൽ കാലതാമസമുണ്ടാകുന്നത് മറ്റുയാത്രക്കാർക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണ് ദേശീയപാത അതോറിറ്റി മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.ഇരട്ടി ടോൾ അടക്കുക മാത്രമല്ല നിങ്ങളുടെ വാഹനം കരിമ്പട്ടിക ലിസ്റ്റിൽ വരികയും ചെയ്യും.
മുന്നിൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ നമ്പറടക്കം സി.സി.ടി.വി. ദൃശ്യങ്ങൾ സൂക്ഷിക്കും. ഫാസ്ടാഗ് നൽകുന്ന ബാങ്കുകളോട് അതിറക്കുമ്പോൾത്തന്നെ മുൻഭാഗത്തെ വിൻഡ്ഷീൽഡിൽ പതിപ്പിക്കുന്നത് ഉറപ്പാക്കാൻ വേണ്ട നടപടി എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
![]()
