റിയാദ് : റിയാദിൽ പ്രവർത്തനമാരംഭിച്ച സാമൂഹിക ജീവകാരുണ്യ കൂട്ടായ്മയായ ഡ്രീം ഗേറ്റ് ന്റെ ആദ്യ പരിപാടിയായി ഫ്ലാവെഴ്സ് ചാനെൽ കോമഡി സ്റ്റാർ ഫെയിം നിസ്സാം കാലിക്കറ്റിന്റെ നേതൃത്വത്തിൽ നിസ്സാം നൈറ്റ് സംഘടിപ്പിച്ചു.വലീദ് ഇസ്ത്രഹിൽ സംഘടിപ്പിച്ച ചടങ്ങ് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് സൈഫുദ്ധീൻ എടപ്പാൾ അധ്യക്ഷത വഹിച്ചു.സിനിമ നിർമ്മാതാവ് നൗഷാദ് ആലത്തൂർ,മാധ്യമ പ്രവർത്തകൻ ഷിബു ഉസ്മാൻ,സൗദി വനിതാ സാറ,മുഷ്താഖ് അൽ റയ്യാൻ,ബിനോയ് നൂറ കാർഗോ,കുഞ്ചാക്കോ ബോബൻ അസോസിയേഷൻ ഭാരവാഹികളായ സിയാദ് വർക്കല,അലക്സ് പ്രെഡിൻ,സാമൂഹിക പ്രവർത്തകരായ സലിം അർത്തിയിൽ,റാഫി പാങ്ങോട്,ബിനു കെ തോമസ്,ജോൺസൺ മാർക്കോസ്,ഖാൻ പത്തനംതിട്ട,അസ്ലം പാലത്ത്,റസ്സൽ മഠത്തിപ്പറമ്പിൽ,ഷൈജു പച്ച,അലി ആലുവ എന്നിവർ പങ്കെടുത്തു.
നിസാം കാലിക്കറ്റ്, സോണിയ നിസാം എന്നിവർ നയിച്ച ദൃശ്യ സംഗീത വിരുന്ന്, കലാപരിപാടികൾ, റിയാദിലെ ഗായകർ പാടിയ ഗാനങ്ങൾ അടക്കം പരിപാടിയുടെ ഭാഗമായിരുന്നു.
ജനറൽ സെക്രെട്ടറി നൂറുദ്ധീൻ പൊന്നാനി സ്വാഗതവും ട്രഷറർ ഫൈസൽ പൊന്നാനി നന്ദിയും പറഞ്ഞു.സുബി സജിൻ,നിസാർ കുരിക്കൾ എന്നിവർ അവതാരകരായിരുന്നു.അൻഷാദ് കരുനാഗപ്പള്ളി,ആബിദ് പൊന്നാനി,കിഷോർ,ഉദയൻ എന്നിവർ നേതൃത്വം നൽകി

![]()
