റിയാദ് : റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡൻ്റായി തിരഞ്ഞെടുക്ക പെട്ട സിദ്ദീഖ് കല്ലൂപറമ്പന്‍ മലപ്പുറം ജില്ലാ കൊണ്ഗ്രെസ്സ് ഓഫീസില്‍ സ്വീകരണം നല്കി. ഡി സി സി പ്രസിഡൻ്റ് വി എസ് ജോയി ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. ഡി സി സി ജനറല്‍ :സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ,റിയാദ് ഓ ഐ സി സി സെട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള വല്ലാഞ്ചിറ, സെട്രൽ കമ്മിറ്റി ജന:സെക്രട്ടറി സെക്കീർ ധാനത്ത്, റിയാദ് ഓ ഐ സി സി വനിതാ വിഭാഗം ട്രഷറർ സൈഫുന്നീസാ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
![]()
