ദമാം : ദമ്മാം-ജുബൈൽ റോഡിൽ ചെക്ക് പോയിന്റിന് സമീപം ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു.കഴിഞ്ഞ ദിവസം ഉച്ചക്ക് ഡിവൈഡറിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. കിഴക്കൻ പ്രവിശ്യയിലെ നീയോ ഇൻഡസ്ട്രീസ് കമ്പനിയുടെ ജനറൽ മാനേജരും തൃശൂർ ടൗൺ പൂങ്കുന്നം സ്വദേശിയുമായ മനോജ് മേനോൻ (44) ആണ് മരിച്ചത്. സുഹൃത്ത് സുരേഷുമൊന്നിച്ച് ദമ്മാമിൽ പോയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയിരുന്നു.
ഗുരുതര പരിക്കേറ്റ മനോജ് സംഭവസ്ഥലത്ത് മരിച്ചു.ഖത്വീഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലെത്തിക്കാൻ കെ.എം.സി.സി ഭാരവാഹികളായ നൗഷാദ് തിരുവന്തപുരം, അമീൻ കളിയിക്കാവിള, ഹുസൈൻ,സുൽഫിക്കർ എന്നിവർ രംഗത്തുണ്ട്. അപകടവിവരമറിഞ്ഞ് ദുബൈയിൽ നിന്നും ഭാര്യാസഹോദരൻ ശരത് ദമ്മാമിൽ എത്തിയിട്ടുണ്ട്. ഭാര്യ: ഗോപിക മേനോൻ. മകൻ: അഭയ് മേനോൻ.
![]()
