റിയാദ് :ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്നമുൻ മുഖ്യ മന്ത്രിയും കൊണ്ഗ്രെസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണ ചടങ്ങായ
“ഓർമയിൽ ഓ സി ” എന്ന പരിപാടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ
കോൺഗ്രസ്സ് നേതാവും എ ഐ സി സി അംഗവും 2023 ഭാരത് യാത്രി ഭാരത് രത്നാ മദർ തെരേസ ഗോൾഡ് മെഡൽ അവാർഡ് ജേതാവുമായ അനിൽ ബോസ്സിന്
ഭാരവാഹികൾ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. പുലർച്ചെ 5:30 ന് എത്തിയ അദ്ദേഹത്തെ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രെസിഡന്റ് സജീർ പൂന്തുറ, നാഷണൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത്,ആലപ്പുഴ ജില്ല പ്രസിഡന്റ് ശരത് സ്വാമിനാഥൻ,സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് അലി മണ്ണാർക്കാട്, ഷാനവാസ് മുനമ്പത്ത്, യഹിയ കൊടുങ്ങല്ലൂർ, അമീർ പട്ടണത്ത്,മൊയ്ദീൻ പാലക്കാട്, തൽഹത്ത് തൃശൂർ എന്നിവർ ചേർന്നു സ്വീകരിച്ചു.
ഇന്ന് ജൂലൈ 19 വെള്ളിയാഴ്ച വൈകിട്ട് 7 : 30 ന് റിയാദിലെ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ ആണ് അനുസ്മരണ ചടങ്ങ്.
![]()
