കടമ്പനാട് :രണ്ടു മാസങ്ങൾക്ക് മുൻപ് ഒമാൻ ബിദിയയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മതിൽ ഇടിഞ്ഞ് വീണ് മരിച്ച സുനിൽകുമാറിന്റെ മകളുടെ പഠനാവശ്യത്തിന് ബിദിയ ഇൻകാസ് റിജിയണൽ കമ്മിറ്റി സമാഹരിച്ച ധനസഹായം കൈമാറി .ഒ.ഐ.സി.സി / ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ള സുനിലിൻ്റെ മകൾക്ക് കൈമാറി. ഓ ഐ സി സി നാഷണൽ കമ്മിറ്റി സെക്രട്ടറി തോമസ് ചെറിയാൻ , പ്രകാശ്, കോൺഗ്രസ് നേതാക്കളായ എം.ആർ ജയപ്രസാദ്, റെജി മാമ്മൻ, വിമല മധു, ഷിബു ബേബി,റ്റി.പ്രസന്നകുമാർ, എൻ.ബാലകൃഷ്ണൻ, വർഗ്ഗീസ് ജി. കുരുവിള, സുന്ദരൻ ആചാരി , സുരേഷ് , ബിട്ടു ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
![]()
