ദോഹ : ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ- ഖത്തർ ചാപ്റ്റർ സംഘടിപ്പിക്കുന്ന പാട്ടുത്സവം 2024 ജൂലൈ 19 ന് നടക്കും. നവാഗതരായ 50ഓളം ഗായിക ഗായകന്മാർക്ക് പാടാനുള്ള അവസരം ഒരുക്കിരിക്കുകയാണ് ഈ പരിപാടിയിലൂടെ.ഐ സി സി ഹാളിൽ വെച്ച് വൈകിട്ട് നാലു മുതൽ പത്തു മാണി വരെയാണ് പരിപാടി.
പാട്ടുത്സവത്തിന്റെ ബ്രോഷർ ലോക കേരള സഭ അംഗം അബ്ദുൽ റൗഫ് കൊണ്ടോട്ടിക്ക് നൽകി കൊണ്ട് ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ് നൗഫൽ നാസിം ,നജ്ല അബ്ദുൽ ലത്തീഫ്,ജോ.സെക്രട്ടറി വിനോദ് കുമാർ,മീഡിയ ഹെഡ് അഫ്സർ,പാട്ടുത്സവം പ്രോഗ്രാം കമ്മിറ്റി കൺവീനർ റൗഫ് മലയിൽ,സുബിൻ പി ആർ ,ഷാഹിദ് ഷാ, എക്സികൂട്ടിവ് അംഗങ്ങളായ നിസാം നാസർ,റീന സുനിൽ ,രെഞ്ചു രാജു,ഷഹീം മേപ്പാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2017 മുതൽ കേരളത്തിലും വിവിധ ജിസിസി രാജ്യങ്ങളിലുമായി “പ്രവാസികൾക് ഒരു കൈത്താങ്* എന്ന ടാഗ്ലൈനിൽ പ്രവർത്തിച്ചു വരുന്ന ഈ സംഘടന ഖത്തറിൽ ICBF ന്റെ കീഴിലാണ് അഫിലിയേഷൻ ചെയ്തിട്ടുള്ളത്.
മെഡിക്കൽ ക്യാമ്പുകൾ,രക്തദാന ഡ്രൈവുകൾ,സൗജന്യ ബിപി,പ്രമേഹ മോണിറ്റർ മെഷീൻനുകൾ വിതരണം തുടങ്ങിയവയാണ് സമീപകാല പ്രവർത്തനങ്ങൾ.പ്രവാസി പെൻഷൻ,നോർക്ക കാർഡുകൾ,ICBF ഇൻഷുറൻസ് പദ്ധതി എന്നി സേവനങ്ങളും നൽകി വരുന്നു.
![]()
