ദമാം: ദമാം ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ മുതിര്‍ന്ന നേതാവായ അബ്ദുല്‍ അസീസിന്റെ മകനും ആഫ്രിക്കയിലെ മഡാസ്ക്കറില് ബിസിനെസ്സ്കാരനുമായ കോഴിക്കോട് മായനാട് മുണ്ടിക്കല്‍ താഴം സ്വദേശി അബ്ദുള്ള അസീസ് (22) ഹൃദയാഘാതം മൂലം മരിച്ചു.ഓഫീസിലേക്ക് എത്താത്തതിനെ തുടർന്ന് പരേതന്റെ ബിസിനെസ്സ് പാർട്ണറായ സാജിദ് താമസ സ്ഥലത്തു വന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരത്തോട് കൂടി മൃതദേഹം നാട്ടില്‍ എത്തുമെന്ന് അബ്ദുല്ലയുടെ പാര്‍ട്ണര്‍ സാജിദ് പാലക്കാട് പറഞ്ഞു. ഉമ്മയും രണ്ട് സഹോദരങ്ങളും ഒരു സഹോദരിയും ഉണ്ട്.
അബ്ദുല്ലയുടെ നിര്യാണത്തിൽ ദമാം ഓ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
![]()
