ദോഹ : അന്തർദേശീയ ഗ്രീൻ എനർജി കോൺഫറൻസ് ശ്രദ്ധേയമായി. ഇന്ത്യൻ സൊസൈറ്റി ഓഫ് എഡ്യൂക്കേഷൻ (ISTE), ഫെഡറേഷൻ ഓഫ് ഗ്ലോബൽ എഞ്ചിനീർസ് (FGE), ഇന്സ്ടിട്യൂഷൻ ഓഫ് എഞ്ചിനീർസ് (IEI ) ന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് കോൺഫെറെൻസ് സംഘടിപ്പിച്ചത്. എം ഇ എസ് ഇന്ത്യൻ സ്കൂളിൽ സ്കൂൾ കുട്ടികളുടെ സയൻസ് എക്സിബിഷൻ , സയൻസ് ക്വിസ് പ്രോഗ്രാം,എൻജി. സർക്കാർ മെമ്മോറിയൽ സിമ്പോസിയം എന്നിവ നടത്തുകയുണ്ടായി. കോൺഫറൻസ് ൽ 10 ഓളം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു .
ഘാന അംബാസിഡർ മുഹമ്മദ് ഇസ്മാലിയ , ബംഗ്ലാദേശ് അംബാസിഡർ നസ്റുൽ ഇസ്ലാം , നേപ്പാൾ അംബാസിഡർ നരേഷ് ബിക്രം , ശ്രീലങ്കൻ അംബാസിഡർ മൊഹിയുദീൻ തുടങ്ങിയ അംബാസിഡർ മാരും, ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് മിഷൻ സന്ദീപ് കുമാർ , ഖത്തർ യൂണിവേഴ്സിറ്റി ഹെഡ് ഓഫ് MIE . സഊദ് , ലിവർപൂൾ യൂണിവേഴ്സിറ്റി യിലെ ഡീൻ .റാഫേൽ അൽ മുഫ്തി , കഹ്റാമ തർഷീദ് ഡയറക്ടർ റഷീദ് അൽ റഹിമി , വിവിധ പെട്രോകെമിക്കൽ കമ്പനികളിലെ സാലിഹ അൽ കുബൈസി , അബ്ദുല്ല അൽ ഹാജിരി , ഖാലിദ് അൽ ഫഖ്റൂ തുടങ്ങിയവർ പങ്കെടുത്തു. ഇതിന്റെ ഭാഗമായി ഇന്ത്യൻ എഡ്യൂക്കേഷൻ പ്രതിനിധികൾ 7 പേര് ന്യൂ ഡൽഹിയിൽ നിന്നും ഖത്തർ സന്ദർശിക്കുകയുണ്ടായി
യോഗത്തിൽ FGE പ്രസിഡന്റ് അഹ്മദ് ജാസ്സിം അൽ ജോലോ, ISTE പ്രസിഡന്റ് പ്രതാപ് സിംഗ് ദേശായി, Dr SM അലി, IEI Chairman സാലിഹുദീൻ, ഹനീഫുദീൻ , എങ്ങിനീർസ് ഓസ്ട്രേലിയ തുടങ്ങിയവർ പ്രസംഗിച്ചു. മിനിസ്ട്രി ഓഫ്ഫൗ പ്രോജെക്ടസ് മാനേജർ സാലേഹ് മുഹമ്മദ് അൽ ബാഖിർ, USA യിലെ ഫൗണ്ടർ ഇൻസ്റ്റിറ്റ്യൂട്ട്, ഡയറക്ടർ മിസ്.KATIE യും പങ്കെടുത്തു.
സെക്രട്ടറി ആൻഡ് ഡയറക്ടർ ജനറൽ FGE അബ്ദുൽ സത്താർ( മുഖ്യ കൺവീനർ) പ്രോഗ്രാം കോഡിനേറ്റ് ചെയ്തു.പ്രൊഫ.മന്മഥൻ( MES സ്കൂൾ ഓഫ്ഫക്യാമ്പ്സ് ഹെഡ്) പരിപാടികൾ നിയന്ത്രിച്ചു.
സബീന എം കെ ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകി . ഈ കോൺഫറൻസ് ൽ വെച്ച് ISTE യും FGE യും കൂടി യോജിച്ചു പ്രവർത്തിക്കാൻ ഉള്ള MOU ഒപ്പിട്ടു.

![]()
