തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം 46 മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തി. പഴവങ്ങാടി ശ്രീചിത്ര ഹോമിന് പിന്നിലായാണ് തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചത്.
കാണാതായി മൂന്ന് ദിവസം ആയതിനാല്‍ തന്നെ മൃതദേഹം അഴുകിയ നിലയിലാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
![]()
