ദോഹ : ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി യുവാവ് മരിച്ചു. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെ നാട്ടിൽ വെച്ച് ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.
അടുത്ത ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് ഡാനിഷിന്റെ വേർപാട്. ഖത്തറിൽ ജോലി ചെയ്യുന്ന ഡാനിഷ് വിവാഹത്തോടനുബന്ധിച്ച് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: സൗദ. സഹോദരങ്ങൾ: ഫാരിസ് കബീർ (ദുബായ്), ഹിബ. ഖബറടക്കം ഇന്ന് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ നടക്കും
Total Views:
6,736
