മനാമ : വിമാനങ്ങൾ സമയക്രമം പാലിക്കാതെയും, റദ്ദ് ചെയ്തും, യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എയർ ഇന്ത്യ കമ്പനിയുടെ നടപടികൾക്കെതിരെ കേന്ദ്ര വ്യോമയാന, വിദേശകാര്യ മന്ത്രിമാർക്ക് പരാതി നല്കുമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
പ്രവാസികളായ യാത്രക്കാർക്ക് വളരെയേറെ വിഷമങ്ങൾ ഉണ്ടാക്കുന്ന ഇത്തരം നടപടികൾ ഒരു നിലക്കും അംഗീകരിക്കാൻ സാധിക്കുന്നതല്ല. വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവാസി പക്ഷത്തു നിന്ന് ഇടപെടൽ നടത്തണമെന്നും ഐ.വൈ.സി.സി ഭാരവാഹികൾ ആവശ്യപ്പെട്ടു.
കോൺഗ്രസ് എം പി മാർ മുഖേന പരാതികൾ നൽകുമെന്നു ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
![]()
