തിരുവനന്തപുരം : തദ്ദേശ വാർഡ് വിഭജന ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു.ചർച്ച കൂടാതെ പാസാക്കിയ ബില്ലില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് കത്ത് നല്‍കിയിരുന്നു. ഈ ആവശ്യം തള്ളിയാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവെച്ചത്.ഇതുപ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും.
തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമീഷൻ രൂപവത്കരിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാനാണ് ചെയർമാൻ. ഐ.എ.എസ് ഉദ്യോഗസ്ഥരായ രത്തൻ ഖേല്‍ക്കർ, കെ. ബിജു, എസ്. ഹരികിഷോർ, കെ. വാസുകി എന്നിവരാണ് അംഗങ്ങള്‍. ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു വാർഡ് വീതം കൂട്ടാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകളുടെ എണ്ണം കൂട്ടാൻ നിയമസഭ നേരത്തേ ബില്‍ പാസാക്കിയിരുന്നു.
![]()
