ദുബായ് :യുഎ ഇ ഗോൾഡൻ വിസ സ്വന്തമാക്കി പാചകവിദഗ്ധ ലക്ഷ്മി നായരും നടൻ ഷാജു ശ്രീധറും.
വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വെച്ച് സി ഇ ഒ ഇഖ്ബാൽ മാർക്കോണി ഇരുവർക്കും വിസ കൈമാറി. 10 വർഷത്തെ വിസയാണ് പതിച്ചിരിക്കുന്നത്.
ടിവി ചാനലുകളിൽ കുക്കറി ഷോകൾ അവതരിപ്പിക്കുന്ന ലക്ഷ്മി നിരവധി പാചക മത്സരങ്ങളിൽ ജഡ്ജ് ആയും എത്താറുണ്ട്. നേരത്തെ തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പലായിരുന്നു ലക്ഷ്മി നായർ.
മിമിക്രി വേദികളിലൂടെ മലയാള സിനിമയിൽ എത്തിയ താരമാണ് ഷാജു ശ്രീധർ. നൂറോളം സിനിമകൾക്ക് പുറമെ നിരവധി ടെലിവിഷൻ സീരിയലുകൾ, സ്റ്റേജ് ഷോകൾ എന്നിവയിലെ നിറസാന്നിധ്യമായിരുന്നു ഷാജു. നടി ചാന്ദ്നിയാണ് ഷാജുവിന്റെ ഭാര്യ.
ബിസിനസ്-ചലച്ചിത്ര-കായിക-സാംസ്കാരിക-സാഹിത്യ രംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്.
![]()
