ദമാം: ആഗോള മലയാളി സംഘടനായ വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സ് ഡബ്യു.എം.സി ബിസിനസ് ഫോറം രൂപീകരിച്ചു.
മലയാളികളായ ബിസിനസ് സംരംഭകര്‍ക്ക് ഊര്‍ജ്ജദായകമായ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
ഷഫീക്ക് സി കെ ചെയര്‍മാനായും സിറാജ് അബൂബക്കര്‍, അബ്ദുസ്സലാം എന്നിവര്‍ വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ട ഫോറത്തിന് രൂപം നല്‍കിയത്. ചീഫ് കോര്‍ഡിനേറ്റര്‍ ആയി ഗുലാം ഫൈസല്‍, ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ ആയി അജിം ജലാലുദ്ദീന്‍ എന്നിവരെയും സമിതി തെരഞ്ഞെടുത്തു. ഷമീം കാട്ടാക്കട, നജീബ് അരഞ്ഞിക്കല്‍, മൂസക്കോയ, അപ്പന് മേനോന്, അഷറഫ് ആലുവ, ദിനേശ്, ഷംല നജീബ്, നിഷാദ് എന്നിവര്‍ ഫോറം അംഗങ്ങളായും പ്രവര്‍ത്തിക്കും.
ബിസിനസ് ഫോറത്തിന്റെ പ്രഥമ പരിപാടിയായി 2024 നവംബര്‍ 22 ന് വെള്ളിയാഴ്ച ബിസിനസ് എക്സലന്‍സ് അവാര്‍ഡ് വിതരണവും വിപുലമായ എക്സ്പോയും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സൗദിയിലെന്ന പോലെ ലോകത്തിന്റെ വിവിധ ഭാഗത്ത് വ്യാപിച്ച് കിടക്കുന്ന ഡബ്യു.എം.സി പ്രവര്‍ത്തകരുടെ സഹകരണത്തോടെ ആഗോള വ്യാപാര സാധ്യതകളെ ഏകോപിപ്പിക്കുകയെന്നതാണ് ഫോറത്തിന്റെ ഉദ്ദേശമെന്നും ബിസിനസ് ഫോറം ചെയര്മാന് ഷഫീക്ക് സി കെ ചടങ്ങില്‍ വ്യക്തമാക്കി.
ഡബ്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് പ്രസിഡണ്ട് ഷമീം കാട്ടാക്കട അധ്യക്ഷനായ ഫോറം രൂപീകരണ യോഗത്തില്‍ പ്രൊവിന്‍സ് ചെയര്മാന് അഷ്റഫ് ആലുവ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഖ്യ രക്ഷാധികാരി മൂസക്കോയ, മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് നജീബ് അരഞ്ഞിക്കല്‍ എന്നിവര്‍ സംസാരിച്ചു.ജനറൽ സെക്രട്ടറി ദിനേശ് സ്വാഗതവും ട്രഷറര്‍ അജിം ജലാലുദ്ദീന്‍ നന്ദിയും പറഞ്ഞു.
![]()
