റിയാദ് : റിയാദിലെ 5 മുതൽ 7 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ടാർഗറ്റ് ഗ്ലോബൽ അക്കാദമി സമ്മർ വെക്കേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ പഠനത്തെയും സർഗ്ഗാത്മകതയെയും പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ഓരോ ക്ലാസിനും പ്രത്യേകം തീം ഉണ്ടാകും. കണക്കിലെയും ശാസ്ത്രത്തിലെയും അടിസ്ഥാന പാഠങ്ങൾ, STEM റോബോട്ടിക്സ്, ടീം വർക്ക്, ലീഡർഷിപ്പ്, ആത്മവിശ്വാസം, പബ്ലിക് സ്പീക്കിംഗ്, കരിയർ ഗൈഡൻസ് തുടങ്ങിയവയിൽ പരിശീലനം നൽകും. ക്ലാസുകൾ ജൂലൈ 9 ന് അലിഫ് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് ആരംഭിക്കുന്നു. രെജിസ്ട്രേഷന് 0595332045 എന്ന നമ്പറിൽ ബന്ധപെടുക.
![]()
