റിയാദ്:റിയാദ് സെൻട്രൽ കമ്മിറ്റിയുടെ സ്റ്റെപ് സംഘടനാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി റിയാദിലെ മുറൂജ് ഏരിയാ കെ.എം.സി.സി കമ്മറ്റി പുനസംഘടിപ്പിച്ചു.റിയാദിലെ ഏറ്റവും ശക്തവും പഴയതുമായ മുറൂജ് കമ്മിറ്റിയുടെ ശക്തി വിളിച്ചോതുന്ന കൺവെൻഷനിൽ നൂറുകണക്കിന് പ്രവർത്തകർ ഒത്തു ചേർന്നു.
സൈതാലി ഫറോക് അദ്ധ്യക്ഷത വഹിച്ച പ്രവർത്തക സംഗമം റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. മുൻ ഏരിയ കമ്മറ്റി സെക്രട്ടറി ഇസ്മായിൽ വയനാട് റിപ്പോർട്ട് അവതരപ്പിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, സുരക്ഷാ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫറോക്ക് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പുതിയ കമ്മിറ്റി രൂപകരണത്തിൽ സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ട് അസീസ് വെങ്കിട്ട റിട്ടേണിംഗ് ഓഫീസറായിരുന്നു.
ഇബ്രാഹിം ഓമശ്ശേരി(ചെയർമാൻ),സൈതാലി ഫറോക്( പ്രസിഡണ്ട് ), ഷബീർ കളത്തിൽ (ജനറൽ സെക്രട്ടറി), ഷബീർ അലി ഒതായി(ട്രഷറർ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരെഞ്ഞെടുത്തു. ഇസ്മായിൽ വയനാട്, ഹംസ വളരാട്, നൂറുദ്ധീൻ പടിക്കാമറ്റം, സമദ് കൊളറോട്ടി, കരീം കാനാംപുറം(വൈസ് പ്രസിഡന്റ്),
റിയാസ് താനൂർ, ഹക്കീം പട്ടാമ്പി, സലാം വയനാട്, പരീത് ആയക്കാട്, ഖാലിദ് പറമ്പിൽപീടിക(ജോ.സെക്രട്ടറി),
ഗഫൂർ പുഴക്കാട്ടിരി(ഓർഗനൈസിംഗ് സെക്രട്ടറി),റഊഫ് കൊണ്ടോട്ടി(സ്പോർട്ട്സ് വിംഗ് ചെയർമാൻ),മജീദ് മണ്ണാർമല(റിലീഫ് കമ്മറ്റി ചെയർമാൻ) എന്നിവരെ സഹ ഭാരവാഹികളാണ് തെരെഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് മെമ്പർമാരായി നിഷാദ് കരിപ്പൂർ, അനീസ് കൊടുവള്ളി, ഹാരിസ് കളത്തിങ്ങൽ, ഉമ്മർ ചൂരി, അബ്ദുൽ അസീസ്,മുഹമ്മദ് ബഷീർ എന്നിവരെയും തെരെഞ്ഞെടുത്തു.
ചടങ്ങിൽ ആബിദ് വയനാട് സ്വാഗതവും ഷബീർ കളത്തിൽ നന്ദിയും പറഞ്ഞു.
![]()
