ജിദ്ദ : ഉംറ വിസയിൽ ജിദ്ദയിലെത്തുകയും ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലുമായിരുന്ന
നിലമ്പൂർ സ്വദേശിനി നിര്യാതയായി. നിലമ്പൂർ എടക്കര നരേക്കാവ് പുളിക്കൽ മുഹമ്മദിന്റെ മകളും അമരമ്പലം കൂറ്റമ്പാറ സ്വദേശി പുതിയറ ശരീഫിന്റെ ഭാര്യയുമായ ഹസീന ശരീഫ് (35) ആണ് മരിച്ചത്.
മൂന്ന് മാസമായി ജിദ്ദ കിങ് ഫഹദ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. മക്കൾ- മുഹമ്മദ് ഷാബിൽ, മുഹമ്മദ് ഷൈഹാൻ. മയ്യിത്ത് നാട്ടിൽ കൊണ്ടുപോകാനും മറ്റു നടപടിക്രമങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്
![]()
