തിരുവനന്തപുരം: ലോകത്താകമാനമുള്ള മലയാളികളെ ഒരുകുടക്കീഴില്‍ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നോർക്കയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടലിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന്മെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.
www.lokakeralamonline.kerala.gov.in എന്ന വെബ്സൈറ് വഴി ലളിതമായ അഞ്ചുസ്റ്റെപ്പുകളിലായി രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും, വിദേശരാജ്യങ്ങളിലേയും പ്രവാസി കേരളീയര്‍ (എന്‍.ആര്.കെ), അ
സ്സോസിയേഷനുകള് കൂട്ടായ്മകള്‍ എന്നിവര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതവുമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രവാസി കേരളീയര്‍ക്ക് ആശയ കൈമാറ്റത്തിനും പ്രൊഫഷണല്‍ കൂട്ടായ്മകള്‍ക്കും ബിസിനസ്/തൊഴിലവസരങ്ങള്‍ കണ്ടെത്താനും, സാംസ്കാരിക കൈമാറ്റങ്ങള്‍ക്കും കഴിയുന്ന ഒരു ആഗോള കേരള കൂട്ടായ്മ എന്ന രീതിയിലാണ് പോര്‍ട്ടലിനെ രൂപകല്പന ചെയ്തിരിക്കുന്നത്. ലോകത്തെമ്പാടുമുളള പ്രവാസികേരളീയരുടെ തത്സമയ വിവരശേഖരണത്തിനും പ്ലാറ്റ്ഫോം സഹായകരമാകും. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമായത്.
സൗദി അറേബ്യ -181 ,യു എ ഇ -319 ,ഖത്തർ -140 ,കുവൈറ്റ് -105 ,ബഹ്റൈൻ -87 ,ഒമാൻ -68 അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുവരെ 1568 പേരാണ് അംഗ്വത്വം എടുത്തിരിക്കുന്നത്
![]()
