കോഴിക്കോട്: ജൂലൈ 20 വിമൻ ജസ്റ്റിസ് സ്ഥാപക ദിനത്തിൽ എം.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന പോരാളികളുടെ സംഗമത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. യൂത്ത് സെൻററിൽ വെച്ച് നടന്ന പരിപാടിയിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് ടി.കെ മാധവൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ഫൗസിയ ആരിഫ് അധ്യക്ഷത വഹിച്ചു.
ഭരണകൂട ഭീകരതയുടെ ഇരകള്‍, ജനകീയ സമരങ്ങളിലെ മുന്‍നിര മുഖങ്ങള്‍, നീതിക്ക് വേണ്ടി ഭരണകൂടത്തോടും വ്യവസ്ഥയോടും നിരന്തര സമരങ്ങളിലേര്പ്പെട്ടവര് എന്നിവരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.
വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ പാലാഴി, വിമൻ ജസ്റ്റിസ് സംസ്ഥാന സമിതി അംഗങ്ങളായ സുബൈദ കക്കോടി , സുഫീറ എരമംഗലം , ഷാജിത കണ്ണൂർ എന്നിവർ സംസാരിച്ചു.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുബീന വാവാട് സ്വാഗതവും സംസ്ഥാന സെക്രട്ടറി റുക്സാന ഇർഷാദ് നന്ദിയും പറഞ്ഞു.

![]()
