ഇന്ത്യയിൽ ദേശീയ ഡോക്ടേഴ്സ് ദിനം വർഷം തോറും ജൂലൈ 1-ന് ആഘോഷിക്കുന്നു. ഡോ ബിദാൻ ചന്ദ്ര റോയിയുടെ ജന്മദിനവും ചരമവാർഷികവും പ്രമാണിച്ച് ഈ തീയതി ഇന്ത്യാ ഗവൺമെൻ്റ് തിരഞ്ഞെടുത്തു. പ്രശസ്ത വൈദ്യൻ, പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയായി 1950 മുതൽ 1962 വരെ ചുമതല വഹിച്ചിരുന്നു.
ജി സി സി ടൈംസ് എല്ലാ ആരോഗ്യ പരിപാലന രംഗത്തുള്ളവർക്കും ആശംസകൾ അറിയിക്കുന്നു.
ഇന്നത്തെ അതിഥി ഡോ.സി കെ ബിന്ദു,എം ഡി (ആയുർവേദം),സീനിയർ മെഡിക്കൽ ഓഫീസർ,എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ,പറശിനിക്കടവ്,കണ്ണൂർ)
ആരോഗ്യത്തെക്കാൾ മികച്ച സമ്പാദ്യം മറ്റൊന്നുമില്ല, രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്. ചില രോഗങ്ങൾ ഒഴിച്ചു മിക്കതും ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ കൊണ്ടാണ്.
ആയുർവേദത്തിന്റെ ആപ്തവാക്യം രോഗത്തിനെതിരെ പ്രതിരോധം തീർക്കുക എന്നതാണ്. നമ്മുടെ പൂർവ്വികരും തുടർന്ന് വന്ന രീതികളിൽ നിന്നും വ്യത്യസ്തമാണ്. ഇന്നത്തെ സമൂഹത്തിന്റെ ഭക്ഷണ രീതികൾ , ജീവിത രീതികളും ജംഗ് ഫുഡിന്റെ അതിപ്രസരണം മാറാരോഗങ്ങൾക്ക് പ്രധാന ഹേതുവായി മാറുന്നു. കായിക പരമായ ജോലികൾ കുറഞ്ഞു വരുന്നു. ഒഴിവ് സമയങ്ങൾ പോലും വേണ്ട വിധത്തിൽ ഉപയോഗിക്കാതെ സ്ക്രീൻ ജീവിതത്തിൽ ഒതുങ്ങി കൂടുന്നു. ആയുര്‍വേദം എന്ന ചികിത്സാ ശാസ്ത്രത്തിനു ചികിത്സ എന്ന ലക്ഷ്യത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് രോഗ പ്രതിരോധവും. അതിനായുള്ള വഴികളും ഈ ശാസ്ത്രത്തില്‍ പ്രതിപാദിക്കപ്പെടുന്നു. ഈ കാര്യങ്ങള്‍ ചെയ്താല്‍ ഇന്ന ഇന്ന രോഗങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന രീതിയിലല്ല ആരോഗ്യ സംരക്ഷണം.ഈ കാര്യങ്ങള്‍ ചെയ്താല്‍ ആരോഗ്യം ഉണ്ടാകും എന്ന വിധത്തിലുള്ളതാണ് ആയുര്‍വേദത്തിലെ ആരോഗ്യ സംരക്ഷണരീതികള്‍ പ്രദാനം ചെയ്യുന്നത്.
ആയുർവേദത്തിന്റെ പ്രസക്തി വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തി നല്ല നാളേയ്ക്ക് വേണ്ട പ്രയത്നിച്ചു ആരോഗ്യമുള്ള ലോകമായി മാറട്ടെ എന്ന് ഈ ഡോക്ടർസ് ദിനത്തിൽ ആശംസിക്കുന്നു.
![]()
