ഷാർജ : ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ റസിഡൻഷ്യൽ ടവറിൽ തീപ്പിടുത്തം.ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.
സംഭവമുണ്ടായ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ്, ആംബുലൻസ്, പോലീസ് ടീമുകൾ ചേർന്ന് തീ നിയന്ത്രണവിധേയമാക്കുകയും താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. കെട്ടിടത്തിൽ തീ പടർന്നത് എങ്ങനെയാണെന്നത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമായിട്ടില്ല
![]()
