മനാമ :തീനാളങ്ങൾ വിഴുങ്ങിയ മനാമ സൂഖിലെ കച്ചവടക്കാരെയും തൊഴിലാളികളെയും ദുരിതബാധിതരെയും ആശ്വസിപ്പിക്കാൻ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് മനാമ സൂഖിൽ സന്ദർശനം നടത്തി. കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളായ കെ.പി. മുസ്തഫ, ശംസുദ്ദീൻ വെള്ളികുളങ്ങര, ഷാഫി പാറക്കട്ടെ, എ.പി. ഫൈസൽ, ഒ.കെ. കാസിം, സലിം തളങ്കര, ശരീഫ് വില്യാപ്പള്ളി എന്നിവരും വിവിധ ജില്ല നേതാക്കളും കത്തിനശിച്ച കടകളും ദുരിതബാധിതരെയും നേരിൽ കണ്ടു വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. സർക്കാർതലത്തിലുള്ള ഇടപെടൽ സാധ്യതകൾ അന്വേഷിച്ച് വേണ്ടത് ചെയ്യാമെന്ന് എം.എൽ.എ ഉറപ്പുനൽകി. ഭക്ഷണത്തിനും മറ്റു അടിയന്തര കാര്യങ്ങൾക്കും ബുദ്ധിമുട്ടുന്നവരെ കെ.എം.സി.സി സഹായിക്കുമെന്ന് പ്രസിഡന്റ് ഹബീബ് റഹ്മാൻ പറഞ്ഞു.
![]()
