റിയാദ് :സ്നേഹ മഴ നനഞ്ഞു റിയാദിന്റെ സ്വന്തം മാമൻ.
മൂന്നര പതിറ്റാണ്ടിന്റെ പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ” റിയാദിന്റെ സ്വന്തം ഫോട്ടോ ഗ്രാഫർ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന മാമൻ ” ജബ്ബാർ പൂവ്വാറിന്” റിയാദ് ടാക്കിസ് അപ്പോളോ ഡെമോറോ ഓഡിറ്റോറിയത്തിൽ നൽകിയ യാത്രയയപ്പ് അക്ഷരാർത്ഥത്തിൽ അദ്ദേഹത്തെ പൊതു സമൂഹം എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നതിന്റെ തെളിവായിരുന്നു.
സാംസ്കാരിക ജീവകാരുണ്യ രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്ത യാത്രയയപ്പിൽ സംഘടനകളും വ്യക്തികളും അദ്ദേഹത്തിന് ഓർമ്മ ഫലകങ്ങളും ഷാളുകളും സമ്മാനങ്ങളും നൽകി. വിശദമായ വാർത്ത ഉടൻ ജി സി സി ടൈംസിൽ.
![]()
