ദുബായ് : ദുബൈയില്‍ ബഹുനിലകെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആരിഫ് അലി (29) ആണ് മരിച്ചത്. എ സി ടെക്നീഷ്യനായ ആരിഫ് ജോലിക്കിടെ വീണ് മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് . കാക്കാഴം ഹൈസ്കൂളിലെ റിട്ട. അറബി അദ്ധ്യാപകൻ തൻഇം (വെള്ളൂർ) വീട്ടിൽ ഗഫൂർ – ആബിദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അനസ്, അനീസ.
ദുബൈയിലായിരുന്ന ആരിഫ് അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ദുബൈയിയിലേക്ക് തിരിച്ചു
![]()
