കോഴിക്കോട് :വർത്തമാനകാല ഇന്ത്യയിലെ ഫാസിസ്റ്റ് പ്രവണതക്കെതിരെ മുഹമ്മദ് അബ്ദുറഹിമാൻ ചെയർ ഫോർ സെക്കുലർ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ
“അസഹിഷ്ണുതക്കെതിരെ ഇന്ത്യ”.
ജൂൺ 28, 29 തീയതികളിൽ കോഴിക്കോട് സർവകലാശാല സെമിനാർ ഹാളിൽ നടക്കും.ദ്വിദിന സെമിനാറിൽ
ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ചരിത്ര, മാധ്യമ, സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്നു.
വിവിധ സെഷനുകളിൽ വ്യത്യസ്ത വിഷയങ്ങളിലായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ, തുഷാർ ഗാന്ധി, മണി ശങ്കർ അയ്യർ, സയ്യിദ് മിർസ, പരകാല പ്രഭാകർ, ശ്വേതാ ഭട്ട്, ഡോ.ടി ടി ശ്രീകുമാർ, ഡോ. കെ എം അനിൽ, കൽപ്പറ്റ നാരായണൻ, എം എൻ കാരശ്ശേരി, കെ ഇ എൻ കുഞ്ഞഹമ്മദ്, ഹമീദ് ചേന്ദമംഗലൂർ,ടി വി ചന്ദ്രൻ, ജോയ് മാത്യു, ശശികുമാർ, പ്രമോദ് രാമൻ, സുധ മേനോൻ, സിന്ധു സൂര്യകുമാർ, ഐഷ സുൽത്താന തുടങ്ങിയ പ്രമുഖർ സംവദിക്കും.
![]()
