മക്ക – വിശുദ്ധ കഅ്ബാലയത്തിന്റെ പുതിയ താക്കോല്‍ സൂക്ഷിപ്പുകാരനായി ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്ആബിദീന് അല്‍ശൈബിയെ തെരഞ്ഞെടുത്തു. ഔപചാരിക ചടങ്ങില്‍ താക്കോലുകള്‍ ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബിക്ക് കൈമാറി.താക്കോൽ സൂക്ഷിപ്പുകാരനായിരുന്ന അൽ ഷൈബി കുടുംബത്തിലെ മുതിർന്ന അംഗം ഷെയ്ഖ് സ്വാലിഹ് അൽ ഷൈബി അന്തരിച്ച സാഹചര്യത്തിലാണ് പുതിയ സൂക്ഷിപ്പുകാരനെ തെരഞ്ഞെടുത്തത്.വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍, കഅ്ബാലയത്തിന്റെ മേല്‍ക്കൂരയിലേക്കുള്ള വാതിലിന്റെ താക്കോല്‍, കഅ്ബാലയത്തിനകത്തുള്ള പെട്ടിയുടെ താക്കോല്‍, മഖാമുഇബ്രാഹിമിന്റെ താക്കോല്‍, ആവശ്യമെങ്കില്‍ ഇതിനൊപ്പം ഉപയോഗിക്കാനുള്ള സ്ക്രൂ ഡ്രൈവര്‍ എന്നിവയാണ് കൈമാറിയത്.
![]()
