മക്ക: ഇത്തവണത്തെ ഹജ്ജിനിടയിൽ മരണപ്പെട്ട ഹാജിമാരുടെ കണക്ക് പുറത്തുവിട്ട് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച കണക്ക് മന്ത്രാലയം പുറത്തു വിട്ടത്. ഇത് പ്രകാരം ഹജ്ജ് സീസണിൽ വിവിധ ഇടങ്ങളിലായി മരണപ്പെട്ട ഹാജിമാരുടെ എണ്ണം 1301 ആണ്. മരണപെട്ടതിൽ അധികവും അനധികൃത തീർത്ഥാടകരാണെന്നും അതിൽ കൂടുതലും ഈജിപ്റ്റിൽ നിന്നുള്ളവരെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത്രയേറെ മരണങ്ങൾ സംഭവിക്കാനുള്ള കാരണം ശക്തമായ ചൂടാണെന്നും മന്ത്രാലയം കുറിപ്പിൽ പറഞ്ഞു. അറഫയിലും മിനയിലും ഇത്തവണ ശക്തമായ ചൂടാണ് രേഖപ്പെടുത്തിയത്. മരണപെട്ടവരിൽ ഇന്ത്യയിൽ നിന്നുള്ള ഹാജ്ജിമാരും ഉള്ളതായി അധികൃതർ പറഞ്ഞു.
![]()
