റിപ്പോർട്ട് : നെജി ഇല്ലിക്കുളം
കായംകുളം : അജ്ഞാത വാഹനമിടിച്ച് കായംകുളത്ത് കെ പി റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷന് സമീപം
ഒരാള്‍ മരിച്ചു ചേരാവള്ളി സ്വദേശി ശിശുപാലന് (60) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.അപകടത്തില്‍ ശിശുപാലന്റെ ഭാര്യ സിന്ധുവിന് പരുക്കേറ്റു. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായും സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചതായും കായംകുളം പോലീസ് അറിയിച്ചു.
![]()
