രാജ്യത്തെ മികച്ച സ്പോർട്സ് യൂണിവേഴ്സിറ്റിയായ ഇംഫാലിലെ നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി (എൻ.എസ്.യു.-ഇംഫാൽ, മണിപ്പുർ) വിവിധ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.കേന്ദ്രസർക്കാർ, യുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിട്ടു വരുന്ന സർവകലാശാലയിൽ കായികമേഖലയിലെ ശാസ്ത്രം, സാങ്കേതികജ്ഞാനം, മാനേജ്മെന്റ്, പരിശീലനം തുടങ്ങിയ മേഖലകളിൽ മികച്ച പ്രോഗ്രാമുകളുണ്ട്. യോഗ്യതാപ്രോഗ്രാമിന്റെ അന്തിമപരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ കോഴ്സിന് അപേക്ഷിക്കാൻ പ്രത്യേകം അപേക്ഷകൾ നൽകണം. ജൂൺ 27 ആണ് ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തിയതി.
ബാച്ച്ലർ ഓഫ് സയൻസ് ഇൻ സ്പോർട്സ് കോച്ചിങ് (ബി.എസ്സി. – സ്പോർട്സ് കോച്ചിങ് -നാലുവർഷം, എട്ട് സെമസ്റ്റർ),ബാച്ച്ലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (ബി.പി.ഇ.എസ്. -മൂന്നുവർഷം, ആറ് സെമസ്റ്റർ) എന്നി കോഴ്സുകൾക്ക് ഹയർസെക്കൻഡറി/തത്തുല്യപരീക്ഷ 45 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം മാർക്ക്) ജയിച്ചിരിക്കണം. 2024 ജൂലായ് ഒന്നിന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധി 2024 ജൂലായ് ഒന്നിന് ബി.എസ്സി (സ്പോർട്സ് കോച്ചിങ്) ക്ക് 25-ഉം ബി.പി.ഇ.എസിന് 23-ഉം വയസ്സായിരിക്കും. പ്രായ പരിധിയിൽ കേന്ദ്രസർക്കാർ വ്യവസ്ഥകൾ പ്രകാരമുള്ള ഇളവ് സംവരണവിഭാഗക്കാർക്കുണ്ട്.
![]()
