അസീര്‍: കെ.എം.സി.സി പ്രീമിയര്‍ സോക്കര്‍ ‘മന്തി അല്‍ ബിലാദ് എഡിഷന്’ ഫുട്ബോള്‍ ടൂര്‍ണമെന്റിൽ ഷിഫ അല്‍ ഖമീസ് വാര്‍സോണ്‍ ബ്രദേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറി കടന്ന് ലൈഫ് ടൈം വാച്ചസ് മെട്രോ സ്പോര്‍ട്സ്, മന്തി അല്‍ ബിലാദ് സ്പോണ്സര് ചെയ്ത ചാമ്പ്യന്‍സ് ട്രോഫിയും 15000 റിയാല്‍ പ്രൈസ് മണിയും സ്വന്തമാക്കി.റണ്ണേഴ്സിനുള്ള അല്‍ ജനൂബ് ഇന്റര്‍ നാഷണല്‍ സ്കൂള്‍ നല്കുന്ന ട്രോഫിയും 7000 റിയാല്‍ പ്രൈസ് മണിയും വാര് സോണ്‍ ബ്രദേഴ്സിന് ലഭിക്കും.
ലൂസേഴ്സ് ഫൈനല്‍ മത്സരത്തില്‍ കാസ്ക് ക്ലബ്ബിനെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഫാല്‍ക്കണ്‍ എഫ്സി സണ്‍ പാക്ക് നല്കുന്ന സെക്കന്റ് റണ്ണേഴ്സ്ട്രോഫിയും 3000 റിയാലും നേടി.
മികച്ച കളിക്കാരനായി ജിബിന്‍ വര്‍ഗീസിനെയും (വാര് സോണ്‍), ഗോള്‍കീപ്പര്‍ ആയി ആദിലിനെയും (മെട്രോ), ഡിഫന്റര്‍ ആയി ഷബീറിനെയും (വാര് സോണ്‍) തെരഞ്ഞെടുത്തു. ഫവാസ് (കാസ്ക്), ജിബിന്‍ വര്‍ഗീസ് (വാര് സോണ്‍) എന്നിവര്‍ സെമി ഫൈനല്‍ മത്സരങ്ങളില്‍ കളിയിലെ ചമ്പ്യാന്മാരായി.
അല്‍ നൗറാസ് ഗ്രൂപ്പ് ചെയര്മാന് സാലിഹ് മന്‍സൂര്‍ ശഹറാനി, മന്തി അല്‍ ബിലാദ് എം.ഡി റഹൂഫ് ഇരിങ്ങല്ലൂര്‍, റഫറിമാരായ റഫീഖ് വയനാട്, വലീദ് അലക്സാന്‍ഡ്രിയ, പ്രൊജക്ട് പ്രോപര്‍ട്ടീസ് മാനേജര്‍ ഖയ്യൂം, മാധ്യമപ്രവര്‍ത്തകരായ റസാഖ് കിണാശ്ശേരി, മുജീബ് ചടയമംഗലം, വഹീദ് മൊറയൂര്‍ എന്നിവരെ ആദരിച്ചു.
ടൂര്‍ണമെന്റിന്റെ കിക്കോഫ് അല്‍ ദമക് എഫ്സി പബ്ലിക് റിലേഷന്‍സ് മാനേജര്‍ സഈദ് ഹംദി ശഹറാനി, ക്ലബ്ബ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫായിസ് ശഹറാനി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
മന്തി അല്‍ ബിലാദ് എം.ഡി റഹൂഫ് ഇരിങ്ങല്ലൂര്‍. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ മൂന്നിയൂര്‍, ടൂര്‍ണമെന്റ് കമ്മിറ്റി രക്ഷാധികാരി മുഹമ്മദ് കുട്ടി മാതാപ്പുഴ, സണ്‍ പാക് മാനേജര്‍ ശിഹാബ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ മൊയ്തീന് കട്ടുപ്പാറ, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് വയനാട്, ചെയര്മാന് ഉസ്മാന് കിളിയമണ്ണില്‍, സെക്രട്ടറി സലീം പന്താരങ്ങാടി, വൈസ് പ്രസിഡന്റുമാരായ സാദിഖ് കോഴിക്കോട്, അലി. സി. പൊന്നാനി, അനീസ് വണ്ടൂര്‍ എന്നിവര്‍ വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്തു
![]()
