മനാമ : ബഹ്റൈൻ ശ്രീനാരായണ കൾചറൽ സൊസൈറ്റിയുടെ (എസ്.എൻ.സി.എസ്) 2024 – 25 കാലയളവിലേക്കുള്ള 12 അംഗ പുതിയ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞചൊല്ലി അധികാരം ഏറ്റെടുത്തു. ഷാജു പൊയ്യാറ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കൃഷ്ണകുമാർ. ഡി (ചെയർമാൻ), പ്രകാശ് കെ.പി (വൈസ് ചെയർമാൻ), ശ്രീകാന്ത് എം.എസ് (ജനറൽ സെക്രട്ടറി), ഷൈൻ ചെല്ലപ്പൻ (അസിസ്റ്റന്റ് സെക്രട്ടറി), കൃഷ്ണകുമാർ വി.കെ (ട്രഷറർ),അജികുമാർ കെ. (അസിസ്റ്റന്റ് ട്രഷറർ), ഷിബുരാഘവൻ (മെംബർഷിപ് സെക്രട്ടറി),ബിജു പി.ചന്ദ്രൻ (എജുക്കേഷൻ സെക്രട്ടറി),വി. ഓമനക്കുട്ടൻ (വെൽനെസ് സെക്രട്ടറി),അമ്പിളി ശ്രീധരൻ (കൾചറൽ സെക്രട്ടറി), സനീഷ്കുമാർ (കമ്യൂണിറ്റി സ്പോക്മാൻ),സനേഷ് ഇ.എസ് (ഇന്റേനൽ ഓഡിറ്റർ) എന്നിവരാണ് അധികാരമേറ്റെടുത്തത്.ചടങ്ങിൽ മുൻ ചെയർമാൻ സുനീഷ് സുശീലൻ ഉൾപ്പെടെ നിരവധി പേർ ആശംസകൾ അർപ്പിച്ചു.
![]()
