കണ്ണൂർ : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മഹിള മോർച്ച കണ്ണൂർ ജില്ല പ്രസിഡന്റ് റീന മനോഹരന്റെ നേതൃത്വത്തിൽ കണ്ണൂർ ബി ജെ പി ഓഫീസിൽ വച്ച് യോഗ ക്ലാസ് നടത്തി. ബി ജെ പി കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് സംഗീത സി.പി യോഗ ശിബിരം ഉത്ഘാടനം നടത്തി. യോഗ ആചാര്യൻമാരായ രമേശൻ മാസ്റ്റർ ( യോഗാചാര്യ ശ്രീ അഗസ്ത്യ യോഗ കളരി കേന്ദ്ര കണ്ണൂർ ), ഇ പി രാജീവൻ മാസ്റ്റർ (റിട്ടയേഡ് പ്രിൻസിപൽ വോക്കെഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ തോട്ടട), എന്നിവരെ ബി ജെ പി ദേശീയ സമിതി അംഗം സി.രഘുനാഥ് ആദരിച്ചു. ജില്ല കമ്മറ്റി അംഗം സരസ്വതി ടി, ശോഭന രതീഷ് എന്നിവർ പങ്കെടുത്തു. ജ്യോതി ടി സ്വാഗതവും കൃഷ്ണപ്രഭ നന്ദിയും പറഞ്ഞു
![]()
